ബ്രൗസറിലെ വിവരങ്ങൾ അജ്ഞാതമാക്കാൻ


സ്ക്രീൻഷോട്ടുകളും സ്ക്രീൻകാസ്റ്റുകളും സൃഷ്ടിക്കുമ്പോൾ, ഡാറ്റയുടെ ഭാഗങ്ങൾ അജ്ഞാതമാക്കുന്നത് സഹായകമാണ്. ഇതിനായി, ഡാറ്റ ശാശ്വതമായി മാറ്റാതെ തന്നെ സൈറ്റിന്റെ മുൻവശത്ത് ഇവ ചെയ്യാൻ ചില വഴികളുണ്ട്.

ലക്ഷ്യങ്ങൾ

ഈ പാഠം പൂർത്തിയാക്കിയ ശേഷം, പങ്കെടുക്കുന്നവർക്ക് ഇവ ചെയ്യാനാകും:

 • വിവരങ്ങൾ അജ്ഞാതമാക്കാൻ എപ്പോഴാണ് ടൂളുകൾ ഉപയോഗിക്കേണ്ടത് എന്ന് തിരിച്ചറിയാനാകും.

ആവശ്യമായ കഴിവുകൾ

ഇനിപ്പറയുന്നവയുമായി പരിചയമുണ്ടെങ്കിൽ പങ്കെടുക്കുന്നവർക്ക് ഈ പാഠത്തിൽ നിന്ന് പരമാവധി പ്രയോജനം ലഭിക്കുനതായിരിക്കുo:

 • ബ്രൗസർ ഡെവലപ്പർ ടൂളുകൾ
 • ബ്രൗസർ എക്സ്റ്റൻഷൻ
 • HTML, CSS എന്നിവയുമായുള്ള ആമുഖ അനുഭവം

പ്രസ്തുത ചോദ്യങ്ങൾ

 • സൈറ്റിന്റെ ഭാഗങ്ങൾ അജ്ഞാതമാക്കുകയോ മാറ്റുകയോ ചെയ്യുമ്പോൾ നിങ്ങളുടെ സ്ക്രീനിൽ ഉള്ളടക്കത്തിന്റെ ഒരു ഉദാഹരണം കാണിക്കണോ?
 • നിങ്ങൾ സാങ്കേതിക രേഖകളോ മറ്റ് പരിശീലനങ്ങളോ സൃഷ്ടിക്കുകയാണോ?

ഉറവിട ഉള്ളടക്കം മാറ്റാതെ ബ്രൗസറിൽ പ്രദർശിപ്പിക്കുന്നത് എങ്ങനെ പരിഷ്കരിക്കാമെന്ന് നിങ്ങൾക്കറിയാമോ?

ആവശ്യമുള്ള വസ്തുക്കൾ

 • വെബ് ബ്രൌസർ

അവതാരകനുള്ള കുറിപ്പുകൾ

 • സൈറ്റിന്റെ പ്രവർത്തനക്ഷമതയിൽ അവശേഷിക്കുന്ന വസ്തുതകൾ ചർച്ച ചെയ്യുക
 • ഒരു വെബ്‌സൈറ്റ് പ്രദർശിപ്പിക്കുന്ന രീതി മാറ്റുമ്പോൾ ഉൾപ്പെട്ടിരിക്കുന്ന ഉത്തരവാദിത്തം സൂചിപ്പിക്കുക

പാഠത്തിന്റെ രൂപരേഖ

 • നിങ്ങൾ ലോഗിൻ ചെയ്യാത്ത ഒരു വെബ്സൈറ്റ് പ്രദർശിപ്പിക്കുക
 • HTML, CSS എന്നിവയിൽ സൈറ്റ് പ്രദർശിപ്പിക്കുന്ന രീതി മാറ്റാൻ ഡവലപ്പർ ടൂളുകൾ ഉപയോഗിക്കുക
 • പ്രസക്തമായ ടൂളുകൾക്കായി നിങ്ങളുടെ പ്രിയപ്പെട്ട ബ്രൗസർ എക്സ്റ്റൻഷൻ മേഖല തിരയുന്നത് പ്രദർശിപ്പിക്കുക

അധിക വിഭവങ്ങൾ

പരിശീലനപാഠം

പങ്കെടുക്കുന്നവർ Tools > Settings മറച്ചിരിക്കുന്ന സഹായ ടാബിന്റെ സ്ക്രീൻഷോട്ട് എടുക്കുക

 • Tools > Settings എന്നതിലെ സഹായ ടാബിന്റെ ടെക്‌സ്‌റ്റ് പരിഷ്‌ക്കരിക്കാൻ ബ്രൗസർ ഡെവലപ്പർ ടൂളുകൾ ഉപയോഗിക്കുക
 • സഹായ ടാബ് മറയ്ക്കാൻ ബ്രൗസർ ഡെവലപ്പർ ടൂളുകളിൽ CSS ഉപയോഗിക്കുക
 • രണ്ട് സാഹചര്യങ്ങളുടെയും സ്ക്രീൻഷോട്ടുകൾ എടുക്കുക

വിലയിരുത്തൽ

എഡിറ്റർ ആക്‌സസ് ഇല്ലാതെ നിങ്ങൾക്ക് ഒരു സൈറ്റിന്റെ ഉള്ളടക്കം പരിഷ്‌ക്കരിക്കാനാകും

 1.  ശരിയാണ്
 2. തെറ്റാണ്

ഉത്തരം: 1. ശരിയാണ്

ഒരു സൈറ്റിലെ ഉള്ളടക്കം ഒഴിവാക്കാൻ നിങ്ങൾ എപ്പോഴാണ് തീരുമാനിക്കുക

 1. അത് ഉപയോക്താക്കളെ വ്യതിചലിപ്പിക്കുമ്പോൾ
 2. അത് ഉദ്ദേശിച്ച വിഷയത്തിൽ മാറ്റം വരുത്താത്തപ്പോൾ
 3. മറ്റ് ലക്ഷ്യങ്ങളുമായി വൈരുദ്ധ്യങ്ങളെ സഹായിക്കുമ്പോൾ
 4. മുകളിൽ പറഞ്ഞ എല്ലാം

ഉത്തരം: 4. മുകളിൽ പറഞ്ഞ എല്ലാം

ഉദാഹരണ പാഠം

നിങ്ങൾ സാങ്കേതിക ഡോക്യുമെന്റേഷൻ സൃഷ്ടിക്കുകയാണെങ്കിലും ഡാറ്റ അജ്ഞാതമാക്കേണ്ടതുണ്ടെങ്കിൽ, ഈ പ്രക്രിയയിലൂടെ പോകാൻ ചില വഴികളുണ്ട്. സ്വകാര്യതയുമായി ബന്ധപ്പെട്ടതോ ഡോക്യുമെന്റേഷന്റെ മാനദണ്ഡങ്ങൾ പാലിക്കുന്നതോ ആണെങ്കിലും, ഡാറ്റ പരിഷ്‌ക്കരിക്കാതെ സൈറ്റിന്റെ മുൻവശം മാറ്റാനുള്ള വഴക്കം അവിശ്വസനീയമാംവിധം വിലപ്പെട്ടതാണ്.

അതുപോലെ, അവതരണത്തിന് പ്രസക്തമല്ലാത്ത മേഖലകൾ മറയ്‌ക്കുന്നതിന് നിങ്ങൾ CSS പരിഷ്‌ക്കരിക്കാൻ ആഗ്രഹിച്ചേക്കാം.

ബ്രൗസർ ഡെവലപ്പർ ടൂളുകൾ

ഓരോ ബ്രൗസറിനും സമാനമായ ഡെവലപ്പർ ടൂളുകളുടെ അനുഭവം ഉണ്ടായിരിക്കും. ഈ ഏരിയ ആക്‌സസ് ചെയ്യുന്നത് ബ്രൗസറിൽ പ്രദർശിപ്പിച്ചിരിക്കുന്ന HTML, CSS എന്നിവ പരിഷ്‌ക്കരിക്കാൻ നിങ്ങളെ അനുവദിക്കും. നിർദ്ദിഷ്ട പ്രസക്തമായ ട്യൂട്ടോറിയലിനായി ഓരോന്നും കാണുക.

HTML

ടെക്‌സ്‌റ്റ് പരിഷ്‌ക്കരിക്കാൻ, നിങ്ങളുടെ ബ്രൗസർ ഡെവലപ്പർ ടൂളുകൾ തുറക്കുക.

 1. എലമെന്റ് ഇൻസ്പെക്ടറെ തിരഞ്ഞെടുക്കുക
 2. നിങ്ങൾ പരിഷ്കരിക്കേണ്ട പ്രദേശം തിരഞ്ഞെടുക്കുക
 3. വാക്കുകൾ മാറ്റാൻ, നിങ്ങൾ പരിഷ്‌ക്കരിക്കാൻ ആഗ്രഹിക്കുന്ന വാചകത്തിൽ ഡബിൾ ക്ലിക്ക് ചെയ്യുക

CSS

CSS പരിഷ്കരിക്കുമ്പോൾ, യഥാർത്ഥ ഡിസൈനറുടെ ഉദ്ദേശ്യം പാലിക്കുന്നത് വളരെ പ്രധാനമാണ്. എന്നിരുന്നാലും, വേർഡ്പ്രസ്സ് അഡ്‌മിൻ ഡാഷ്‌ബോർഡിലെ സ്‌ക്രീൻ ഓപ്‌ഷനുകൾ അല്ലെങ്കിൽ ഹെൽപ്പ് ടാബ് മറയ്‌ക്കുന്നത് പോലുള്ള സൂക്ഷ്മതകൾ ചില സമയങ്ങളിൽ ഉപയോഗമുള്ളവയാണ്.

ചുവടെയുള്ള ചിത്രത്തിൽ, സഹായ ടാബ് ആവശ്യമില്ല. എന്നിരുന്നാലും, ചിത്രം ഒഴിവാക്കുന്നതിന് വലുപ്പം മാറ്റുന്നത് ചുവടെയുള്ള ലിങ്ക് ചെയ്‌ത വാചകത്തെ വെട്ടിമാറ്റും.

പകരം, ടാബ് മറയ്ക്കാൻ നമുക്ക് CSS ഉപയോഗിക്കാം. ചുവടെയുള്ള ചിത്രത്തിൽ, സഹായ ടാബ് തിരഞ്ഞെടുക്കാൻ ഞങ്ങൾ എലമെന്റ് ഇൻസ്പെക്ടർ ഉപയോഗിക്കുകയും display: none ഉപയോഗിച്ച് ടാബ് മറയ്ക്കുകയും ചെയ്യാം. ഇപ്പോൾ നമുക്ക് ഹെൽപ്പ് ടാബിലൂടെ വിചിത്രമായി മുറിക്കാതെ തന്നെ ചിത്രം ക്രോപ്പ് ചെയ്യാം.

ബ്രൗസർ എക്സ്റ്റൻഷൻ 

ഡോക്യുമെന്റേഷൻ സൃഷ്‌ടിക്കുമ്പോൾ സഹായകമാകുന്ന നിരവധി ബ്രൗസർ വിപുലീകരണങ്ങളുണ്ട്, നിങ്ങൾ ഉപയോഗിക്കുന്ന ബ്രൗസറിനെ അടിസ്ഥാനമാക്കി അത് വ്യത്യാസപ്പെടും. നിങ്ങളെ സഹായിക്കുന്ന ഉപകരണങ്ങൾക്കായി നിങ്ങൾ തിരഞ്ഞെടുത്ത ബ്രൗസർ വിപുലീകരണം തിരയുക:

 • വാചകം തിരയുക/കണ്ടെത്തുക, മാറ്റിസ്ഥാപിക്കുക
 • ഡെവലപ്പർ ടൂളുകളുമായി താരതമ്യം ചെയ്യുമ്പോൾ കോഡ് പരിഷ്‌ക്കരിക്കുന്നതിനുള്ള ഇതരമാർഗങ്ങൾ
 • വേർഡ്പ്രസ്സ് അഡ്മിൻ ടൂൾബാർ മറയ്ക്കുന്നു

പാഠത്തിന്റെ സാരാംശം

മുകളിൽ പറഞ്ഞിരിക്കുന്ന പരിശീലനപാഠം വിലയിരുത്തലും പിന്തുടരുക.